അടൂർ : വേലുത്തമ്പി ദളവ ആത്മഹൂതി ചെയ്ത മണ്ണടിയിൽ വേലുത്തമ്പി സ്മൃതി യാത്രയ്ക്ക് സ്വീകരണം നൽകി. ആസാദീ കാ അമൃത് മഹോത്സവ് സംഘാടക സമിതിയാണ് സ്മൃതി യാത്രയെ സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് വനിതകളുടെ ബൈക്ക് റാലിയോടെയാണ് സ്മൃതി യാത്ര എത്തിയത്.

ലെഫ്. കേണൽ ശരത് ചന്ദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജില്ലാ അദ്ധ്യക്ഷൻ എം.കെ അരവിന്ദൻ അദ്ധ്യക്ഷനായിരുന്നു . രാഷ്ടീയ സ്വയം സേവക സംഘം സംസ്ഥാന സഹകാര്യവാഹ് കെ.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിങ് ഡയറക്ടറും ക്ഷേത്രീയ സഹകാര്യ വാഹുമായ എം.രാധാകൃഷ്ണൻ , വി. ഹരികൃഷ്ണൻ ,എസ് എൻ ഹരികൃഷ്ണൻ , ജി. വിനു , രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

സ്മൃതി യാത്ര ഇന്ന് രാവിലെ മണ്ണടിയിൽ നിന്ന് വേലുത്തമ്പി ദളവയുടെ ഭൗതികശരീരം ബ്രട്ടീഷുകാർ കെട്ടിത്തൂക്കിയ കണ്ണമ്മൂലയിലേക്ക് പുറപ്പെടും. ഒപ്പം വേലുത്തമ്പിയുടെ ജന്മഗൃഹമായ തലക്കുളത്ത് നിന്ന് ആരംഭിക്കുന്ന സ്മൃതി യാത്രയും കണ്ണമ്മൂലയിലെത്തും.