റാന്നി: പെട്രോൾ, ഡീസൽ, പാചക വാതക സിലണ്ടർ വിലവർദ്ധനവിനെതിരെ റാന്നി ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിതിൻ രാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. റാന്നി ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. അലൻ മാത്യു, ഷിജു ദാനിയേൽ, അജയ് വിജയൻ, ജിബിൻ ജോസ്, ഷിബിൻ രാജ് എന്നിവർ സംസാരിച്ചു.