കോന്നി: എസ്. എൻ.ഡി.പി യോഗം 2199 -ാം നമ്പർ കിഴക്കുപുറം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6 ന് ഗുരുപുഷ്പാഞ്ജലി, ഗണപതിഹോമം, മഹാശാന്തി ഹവനം, ഭഗവതിസേവ, കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും. 12 ന് മഹാഗുരുപൂജ, അമൃതഭോജനം, 3 .30 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനവും, അവാർഡ് വിതരണവും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.വി. സോമൻ അദ്ധ്യക്ഷത വഹിക്കും. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, ഗുരുധർമ്മ പ്രചാരണ സഭ ഉപദേശകസമിതി അംഗം, സി.കെ.വിദ്യാധരൻ, യുണിയൻ കൗൺസിലർ എസ്.സജിനാഥ്‌, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, യൂണിയൻ കമ്മിറ്റി അംഗം പി.കെ.ത്യാഗരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാലായിൽ, ശാഖാ സെക്രട്ടറി ഗീതാ മോഹനൻ എന്നിവർ സംസാരിക്കും. ഇന്നലെ ശാഖ പ്രസിഡന്റ് പി.വി സോമൻ പതാകയുയർത്തി. സർവൈശ്വര്യപൂജ, പ്രസാദ ശുദ്ധിക്രിയകൾ എന്നിവയും നടന്നു.