
തിരുവല്ല : കേരള കേന്ദ്ര സർവ്വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റൽ സെന്റർ, തിരുവല്ല ക്യാമ്പസ് എന്നിവിടങ്ങളിലെ ലൈബ്രറിയിലേക്ക് ട്രെയിനികളെ ആവശ്യമുണ്ട്. മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻസ് സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. ഒരു വർഷമാണ് കാലാവധി. താത്പര്യമുള്ളവർ ഏപ്രിൽ 11ന് രാവിലെ 10.30ന് തിരുവനന്തപുരം പട്ടത്തുള്ള ക്യാപിറ്റൽ സെന്ററിൽ നടക്കുന്ന പ്രായോഗിക/അഭിരുചി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക. ഫോൺ : 0471 2544884.