school

റാന്നി : കരികുളം ഗവ.എൽ.പി സ്കൂൾ വാർഷികം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി​.ടി​.എ പ്രസി​ഡന്റ് ആന്റണി ജോസഫ് അദ്ധ്യക്ഷനായി​രുന്നു. കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ അജിത്ത് ഏണസ്റ്റ് നിർവ്വഹിച്ചു. കൈയെഴുത്ത് മാസിക ബാബുരാജ് പ്രകാശനം ചെയ്തു. അനീഷ്.എസ്, ലളിതാംബിക.ബി, ഷീബ തോമസ്, സന്ധ്യ സന്തോഷ്, നിഷ രാജീവ് ,കോമളം ചന്ദ്രൻ, ശ്രീലത ബാലചന്ദ്രൻ, റജിസക്കറിയ , കോശി പി. ചാക്കോ, കുര്യൻ ബിജു പുന്നമൂട്ടിൽ, രാജു വാഴയിൽ എന്നിവർ സംസാരി​ച്ചു.