പത്തനംതിട്ട: എസ്.എൻ.ഡി പി യോഗം 86ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ഗുരുപൂജാ മഹോത്സവവും ആഘോഷിച്ചു. നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മലർനിവേദ്യം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷ:പൂജ, കലശപൂജ, കലശപ്രദക്ഷിണം, 108 കലശാഭിഷേകം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാനിവേദ്യം, മംഗളാരതി, പ്രസാദവിതരണം തുടങ്ങിയവ നടന്നു. സുജിത്ത് തന്ത്രിയും രവീന്ദ്രൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, സെക്രട്ടറി സി.കെ സോമരാജൻ, യൂണിയൻ കൗൺസിലർ എസ്.സജിനാഥ് തുടങ്ങിയവർ പങ്കെടുത്തു.