1
കല്ലൂപ്പാറ ഐക്കരപ്പടിക്കു സമീപം വെടിവച്ചു കൊന്ന കാട്ടുപന്നി യെ വനംവകുപ്പ് അധികൃതർക്ക് കൈമാറുന്നു.

മല്ലപ്പള്ളി : പകൽ കൃഷിനശിപ്പിക്കാനിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കല്ലൂപ്പാറ ഐക്കരപ്പടിക്കു സമീപം കൈതയിൽ റോയി ചാണ്ടപ്പിള്ള, തെക്കൻനാട്ടിൽ ലെജു ഏബ്രഹാം എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ നാൽപത് കിലോയോളം തൂക്കം വരുന്ന പെൺപന്നിയെയാണ് വനം വകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടർ ജോസ് പ്രകാശ് വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസണിന്റെ നേതൃത്വത്തിൽ പന്നിയെ വനംവകുപ്പ് അധികൃതർക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ചാക്കോ, അംഗങ്ങളായ ചെറിയാൻ മണ്ണഞ്ചേരി, എബി മേക്കരിങ്ങാട്ട് വനംവകുപ്പിലെ റാപ്പിഡ് ഫോഴ്സ് അംഗങ്ങളായ ആർ. സുരേഷ് കുമാർ, കെ. ആർ.ദിലീപ് കുമാർ,കെ.അരുൺ രാജ്, ഡി.രാജേഷ്, ജെ.ആർ.രജനീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാട്ടുപന്നി പെരുകി കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്. ചാലപ്പള്ളി,​ പാടിമൺ,​ വായ്പ്പൂര്,​ ചക്കാലക്കുന്ന് തച്ചാങ്കൽ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.