പ്രമാടം : 2021 - 2022 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം 100 ശതമാനം ചിലവഴിച്ച് പ്രമാടം പഞ്ചായത്ത്. ലഭ്യമായ എല്ലാ ഫണ്ടുകളും പരമാവധി ചെലവഴിച്ചാണ് നൂറ് ശതമാനം നേട്ടം കൈവരിക്കാനായത്. പട്ടികജാതി ,പട്ടിക വർഗ വിഭാഗത്തിൽ ലഭിച്ച ഫണ്ട് ഏകദേശം നൂറ് ശതമാനത്തിനടുത്ത് തുക ചെലവഴിക്കാൻ സാധിച്ചു.കേന്ദ്ര ,സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനദിന ആവശ്യങ്ങൾ ഒഴിച്ചുള്ള മിച്ച ഫണ്ടും ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതി തയാറാക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏ​റ്റെടുത്തിട്ടുള്ള പ്രോജക്ടുകൾക്ക് പൂർണമായും സുതാര്യമായാണ് ഫണ്ട് ചില വഴിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് ഗുണഭോക്തൃ ലിസ്​റ്റ് തയാറാക്കി പരമാവധി ജനങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുവാൻ സാധിച്ചതായി പ്രസിഡന്റ് എൻ.നവനിത്ത് പറഞ്ഞു.