ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ മുഴുവൻ ശാഖകളിലും ശ്രീനാരായണ കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. ശ്രീനാരായണ ഗുരുദേവ ദർശനം, ഗുരുദേവകൃതികൾ, കൗൺസലിംഗ് ക്ലാസുകൾ ഉൾപ്പെടെ മൂന്നു ദിവസങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രഭാഷണങ്ങൾ നടത്തും. ശ്രീനാരായണ കൺവെൻഷൻ യൂണിയനിൽ നിന്നും ധനസഹായവും ലഭ്യമാക്കും. 1197ാം ഉമയാറ്റുകര ശാഖാ ഹാളിൽ കൂടിയ തിരുവൻവണ്ടൂർ മേഖലാ യോഗത്തിലാണ് ഇത് അറിയിച്ചത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മേഖലാ യോഗത്തിൽ കൺവീനർ അനിൽ പി.ശ്രീരംഗം വിവിധ പദ്ധതികൾ വിശദീകരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് മംഗലത്തിൽ തിരുവൻവണ്ടൂർ ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ, ഉമയാറ്റുകര ശാഖാ സെക്രട്ടറി സതീഷ് കല്ലുപറമ്പിൽ, പാണ്ടനാട് നോർത്ത് ശാഖാ പ്രസിഡന്റ് സജിതാ സജൻ, മുറിയായിക്കര ശാഖാ വൈസ് പ്രസിഡന്റ് സതീഷ് ബാബു, യൂണിയൻ അഡ്.കമ്മിറ്റി അംഗം എസ്.ദേവരാജൻ, ഉമയാറ്റുകര ശാഖാ പ്രസിഡന്റ് ബിനുമോൻ പി.എസ് എന്നിവർ സംസാരിച്ചു.