suci
കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച വിശദീകരണ യോഗം സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സർക്കാരും സി.പി.എമ്മും സംയുക്തമായി ഇന്ന് നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണ പ്രവർത്തനം കേരളീയ സമൂഹത്തേയും ഇരകളേയും അങ്ങേയറ്റം കബളിപ്പിക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ നടപടിയാണെന്ന് സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ പറഞ്ഞു. കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗം പി.എം.സനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.പാർത്ഥസാരഥി വർമ്മ, മധു ചെങ്ങന്നൂർ, സ്റ്റീഫൻ വർഗീസ്, വി.എം.രാജൻ,റെജി തോമസ് തുടങ്ങിയവർ സംസാരിച്ചു.