
ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാപകദിനത്തോടനുബദ്ധിച്ച് ചെങ്ങന്നൂർ മണ്ഡലം ആസ്ഥാനത്ത് മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പതാക ഉയർത്തി. ആഹ്ളാദ പ്രകടനവും മധുര വിതരണവും നടന്നു. ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി.സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, മഹിളാമോർച്ച ജില്ലാസെക്രട്ടറി സുഷമ ശ്രീകുമാർ, കെ.സത്യപാലൻ, ഷൈലജ രഘുറാം, പി.എ.നാരായണൻ, വിശാൽ പാണ്ടനാട്, എസ്.രഞ്ജിത്ത്, സിന്ധു ലക്ഷ്മി, പി.ജി.മഹേഷ് കുമാർ, രോഹിത്ത് പി. കുമാർ, അനൂപ് പെരിങ്ങാല, ഹരിപ്രിയ സുനിൽ, രതീഷ് പാണ്ടനാട്, എം.മനീഷ്കുമാർ, ജോയികുട്ടി എന്നിവർ നേതൃത്വം നൽകി.