1
സുരാജ്

അടൂർ: കെ.പി. റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അടൂർ പറന്തൽ മിത്രപുരം സൂര്യാ ഭവനിൽ സുരേന്ദ്രന്റെ മകൻ സുരാജ് (31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30 നാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷൻ പണികൾ ചെയ്യുന്ന സുരാജ് ഒപ്പം ജോലിചെയ്യുന്ന ആളുടെ സഹോദരിയുടെ വിവാഹത്തലേന്ന് വിവാഹ ഒരുക്കങ്ങളിൽ സഹായിച്ച ശേഷം ഏഴംകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുതിയ സ്വകാര്യ ബസ് സ്റ്രാൻഡിന് സമീപത്ത് നിന്നുള്ള റോഡ് കെ.പി റോഡിലേക്ക് ചേരുന്ന ഭാഗത്തായിരുന്നു അപകടം. ഉടൻതന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. ഓട്ടോറിക്ഷ ഡ്രൈവർ കൊടുമൺ അയ്ക്കുന്നത്ത് വടക്കേതിൽ സലീഷ്ഭവനിൽ സജനീഷ് (31) നെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. സുരാജിന്റെ മാതാവ് - ലീലാമ്മ സഹോദരി - സൂര്യ (ബംഗളുരു)