ചാത്തന്നൂർ: കുമ്മല്ലൂർ തോണികടവ് കുടുംബ സർപ്പക്കാവിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ നാളെ മുതൽ പത്ത് വരെ നടക്കും. 8ന് രാവിലെ 6ന് ഗണപതിഹോമം. തുടർന്ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് ഭഗവതിസേവ, മൃത്യുഞ്ജയഹോമം. 9ന് രാവിലെ 6ന് തിലഹോമം, സുകൃതഹോമം, സായൂജ്യപൂജ. വൈകിട്ട് 5ന് പുണ്യാഹാദിശുദ്ധി ക്രിയകൾ, ഭദ്രാഭഗവതിപൂജ. 10ന് രാവിലെ 6ന് പാൽപായസ പൂജ, നാഗങ്ങൾക്ക് കലശപൂജ, ചിത്രകൂട സ്ഥാപനവും നൂറുംപാലും. 12ന് അന്നദാനം, വൈകുന്നേരം 5.30ന് സർപ്പബലി എന്നിവ നടക്കും.