തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 13 മുതൽ 17 വരെ നടക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ പീതാംബരദീക്ഷ നൽകി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, മനോജ് ഗോപാൽ, സരസൻ. ടി, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, വൈദികസമിതി കോർഡിനേറ്റർ സുജിത്ത് ശാന്തി, ഷിബു ശാന്തി എന്നിവർ പങ്കെടുത്തു.