പന്തളം : അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി സമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി ട്രഷറർ എ.കെ.പ്രസാദ്,ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ.ആർ.പ്രഭാകാരൻ,വി.സി.തോമസ്,കെ.ആർ.ശൈലേഷ്,ജി.ഹരികുമാർ,അശോകൻ കുളനട,ബിജു കുളനട,ഷിബിലി,ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ഭാരവാഹികളായ സരിത,സുനിത ,റൂബി എന്നിവർ സംസാരിച്ചു .