പത്തനംതിട്ട : പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് എല്ലാ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ തിരുവല്ല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ജെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുരളീകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. എൻ.അനിൽ, ആർ.മനോജ് കുമാർ, പി.എസ്.മനോജ് കുമാർ, മഞ്ജു ഏബഹാം എന്നിവർ സംസാരിച്ചു. ബി. മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : ബിപിൻ (പ്രസിഡന്റ്), മുരളീകൃഷ്ണൻ (സെക്രട്ടറി), ഷൈജു എബ്രഹാം (ട്രഷറർ).