
തിരുവല്ല : കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ പ്രവാസികൾ വെൽഫെയർ ബോർഡിലേക്ക് അടച്ചുവരുന്ന അംശാദായ തുക വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. വിക്ടർ ടി.തോമസ്, സജി മഞ്ഞക്കടമ്പൻ, കെ.ജയവർമ്മ, വി.ആർ.രാജേഷ്, ജോജി തോമസ്, കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.