പന്തളം:ഉത്സവം കഴിഞ്ഞു മടങ്ങുമ്പോൾ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളളിക്കോട് തെക്കേതുണ്ടുപറമ്പിൽ നിബിൻ കുമാർ (അപ്പു-26)​ നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അക്രമം നടന്നത്. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം തട്ട ഒരിപ്പുറത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ നരിയാപുരം സെന്റ് പോൾസ് സ്‌കൂളിന് സമീപമുള്ള മൈതാനത്ത് നിൽക്കുമ്പോഴാണ് വെട്ടേറ്റത്. കൂടെയുള്ളവർ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നിട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നിബിൻ കുമാറും സംഘവുമായി കിരുകുഴിയിലുള്ള ചിലർ ഉത്സവപ്പറമ്പിൽ വച്ച് വാക്കേറ്റമുണ്ടയതായും അതിന്റെ തുടർച്ചയാകാം അക്രമമെന്നും പൊലീസ് പറയുന്നു.