പത്തനംതിട്ട: അഖില കേരളപാണർ സമാജം സംസ്ഥാന സമ്മേളനം 10ന് പത്തനംതിട്ട ഗീതാഞ്ജലി ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി ഡോ. പി. ശിവാനന്ദൻ, നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, കേരളകോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ്, എം.എസ്. ബാഹുലേയൻ, ടി.പി. കനകദാസ്, എൻ.രവീന്ദ്രൻ, എം. ടി രാജേന്ദ്രൻ എന്നിവർ സംസാരിക്കും. പട്ടികജാതി ഫണ്ട് ഉപയോഗിച്ചുള്ള പാലക്കാട് മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിനുള്ള 50 ഏക്കർ സ്ഥലത്തുനിന്ന് 70 സെന്റ് സ്ഥലം പാലക്കാട് നഗരസഭയിലെ പാർപ്പിടങ്ങളിലെ കക്കൂസ് മാലിന്യം കൊണ്ടുവന്ന് സംസ്‌കരിക്കുന്നതിന് പ്ലാന്റ് നിർമ്മിക്കുന്നതിന് വേണ്ടി തിരിച്ചെടുത്ത സർക്കാൻ തീരുമാനം പിൻവലിക്കണം. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എൻ സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, വനിതാസമാജം സംസ്ഥാന പ്രസിഡന്റ് ബിന്ദുവാഴമുട്ടം, ജനറൽ സെക്രട്ടറി ഉഷാസുശീലൻ, ജില്ലാ സെക്രടറി ടി ടി സുശീലൻ ജെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.