തെങ്ങമം: തോട്ടുവാ ഗവ.എൽ.പി സ്കൂളിൽ ശാസ്ത്ര ശില്പശാല നടത്തി. 80 വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ സി.മോഹൻ ,എസ്.എം.സി ചെയർമാൻ ജയകുമാർ , അദ്ധ്യാപകരായ കെ.എസ് സൗമ്യ, ഷാനിമോൾ , ഷമീന , കെ.ജെ നിഷ, ജി.നിഷ, രമ്യ , മഞ്ജു, സുജ, ബിന്ദു എന്നിവർ സംസാരിച്ചു.