പള്ളിക്കൽ : കാറ്റടിച്ചാലും മഴക്കാറ് മാനത്ത് കണ്ടാലും പള്ളിക്കലിൽ വൈദ്യുതിയില്ല. തിരികെ വൈദ്യുതിയെത്തുന്നത് മണിക്കൂറുകൾ കഴിഞ്ഞ് . ഓഫീസിൽ വിളിച്ചാൽ ഫോണെടുക്കില്ലെന്നാണ് നാട്ടുകാരുടെ പരാതി. എടുത്താൽ കൃത്യമായ മറുപടിയും ലഭിക്കില്ല. രാത്രിയിലാണ് വൈദ്യുതി പോകുന്നതെങ്കിൽ അടുത്തദിവസമേ മടങ്ങിയെത്തു.