അടൂർ : പതിനാലാം മൈലിൽ പൈപ്പുപൊട്ടി റോഡിലുണ്ടായ കുഴിയിൽ ബൈക്ക് യാത്രികർ വീണു പരിക്കേറ്റിട്ടും കുഴി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.