1
അല്ലി തന്റെ കൃഷി ഭൂമി ഒരുക്കുന്നു

മല്ലപ്പള്ളി : ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൈവരിച്ച് മുൻ പഞ്ചായത്തംഗം തടിയൂർ വള്ളോലിക്കുഴിയിൽ വീട്ടിൽ അല്ലിയെന്നറിയപ്പെടുന്ന തോമസ് ജേക്കബ്. തന്റെ ഒന്നര ഏക്കർ ഭൂമിയിലാണ് ജൈവ പച്ചക്കറി ഒരുക്കിയത്. പടവലം, പാവൽ, പയർ, ചീര, മത്തൻ , ചേന, ചേമ്പ്, കാച്ചിൽ, പൂവൻ, ഞാലി ഏത്തൻഎന്നിങ്ങനെ വിവിധയിനം കൃഷികളാണ് ഒരുക്കിയിട്ടുള്ളത്. വെണ്ണിക്കുളത്തിന് സമീപം മാമ്പേമണ്ണിൽ രണ്ട്ഏക്കർ ഭൂമി പാട്ടകൃഷിക്കായി ഏറ്റെടുത്തിട്ടുമുണ്ട് ഈ കർഷകൻ. 2015 - 20ൽ എഴുമറ്റൂർ പഞ്ചായത്തംഗമായി പ്രവർത്തിക്കുന്ന കാലയളവിൽ ഹരിത സംഘം രജിട്രർ ചെയ്ത് പത്ത് പേരടങ്ങുന്ന കൃഷി ഭൂമി ഒരുക്കി ജില്ലയിലെ മികച്ച സംഘത്തിനുള്ള അവാർഡ് നേടിയിരുന്നു. വ്യത്യസ്തയിനം കായ്ഫലങ്ങളുടെ ശേഖരവും മത്സ്യ കൃഷിയും ചെയ്യുന്ന അല്ലി പതിനഞ്ച് വർഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ ബീനസഹായി എത്താറുണ്ട്. രാവിലെ ആറുമുതൽ തന്റെ കൃഷി ഭൂമിലെ പരിപാലനത്തിന് ശേഷം പൊതുപ്രവർത്തനത്തിന് സമയവും ഈ കർഷകൻ കണ്ടെത്താറുണ്ട്.