1
കോൺഗ്രസ് ഡിജിറ്റൽ അംഗത്വ വിതരത്തിന്റെ അടൂർ മണ്ഡലം തല ഉദ്ഘാടനം 87-ാം നംപർ ബൂത്തിൽ എ.ഐസി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർവഹിക്കുന്നു

അടൂർ:ബി.ജെപി.യെ നേരിടാൻ കോൺഗ്രസ്‌ രഹിത മുന്നണിയെന്ന കേരളത്തിലെ സി.പി.എമ്മിന്റെ ആശയം ബി.ജെ.പിയെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. കോൺഗ്രസ്‌ ഡിജിറ്റൽ അംഗത്വ വിതരണ പ്രചാരണം അടൂർ മണ്ഡലത്തിലെ 87 -ാം നമ്പർ ബൂത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മോനച്ചൻ കല്ലുവിള,​ പഴകുളം മധു, തോപ്പിൽ ഗോപകുമാർ, അനിൽ തോമസ്, ഏഴംകുളം അജു,എം.ജി.കണ്ണൻ,പഴകുളം ശിവദാസൻ,ബിജു വർഗീസ്,ആനന്ദപള്ളി സുരേന്ദ്രൻ,എസ്.ബിനു, മണ്ണടി പരമേശ്വരൻ,ഷിബു ചിറക്കരോട്ട്, കുഞ്ഞുഞ്ഞമ്മ ജോസഫ്,അരവിന്ദ്,എബി തോമസ്,ഗോപിനാഥ് എന്നിവർ പങ്കെടുത്തു