കോന്നി : നിയോജക മണ്ഡലത്തിലെ മൂന്ന് റോഡ് വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ആന്റോ ആന്റണി എം.പി. പിന്തിരിയണമെന്ന് കെ യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് തന്റെ നിർദ്ദേശപ്രകാരമാണ്‌ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചുവരുന്നത്. ഈ റോഡുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ നിർമ്മാണ പ്രവ‌ൃത്തികൾക്കായി താൻ നിർദ്ദേശിച്ച മൂന്നു പൊതുമരാമത്ത് റോഡുകളുടെ പേരിൽ എം.പി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം നേട്ടമാണെന്ന് വരുത്തിത്തീർക്കുകയാണ്. നിയോജക മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തു കളിൽ കൂടി കടന്നു പോകുന്ന വിവിധ പൊതുമരാമത്ത് റോഡുകളിലാണ് എം.പി. തെറ്റായ അവകാശവാദം ഉന്നയിക്കുന്നത്.