റാന്നി: സി.പി.ഐ വടശേരിക്കര ലോക്കൽ സമ്മേളനം മേയ് ഒന്നിന് വടശേരിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സംഘാടക സമിതി രുപീകരണയോഗം മണ്ഡലം സെക്രട്ടറി കെ. സതീഷ് ഉദ്ഘാടനം ചെയ്തു. പി.ജെ ബാബു അദ്ധ്യക്ഷത വഹിച്ചു. അനീഷ്ചുങ്കപ്പാറ ,സന്തോഷ് കെ ചാണ്ടി എന്നിവർസംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി സന്തോഷ് കെ. ചാണ്ടി (രക്ഷാധികാരി), ലിജോസാം (ചെയർമാൻ) ,ജോയി വള്ളിക്കാല (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.