08-road
തകർന്നു കിടക്കുന്ന ചിറ്റാർ വയ്യാറ്റുപുഴ റോഡ്

ചിറ്റാർ : വയ്യാറ്റുപുഴ റോഡിന്റെ വികസനം വാഗ്ദാനം മാത്രമായി മാറുന്നു. ചിറ്റാർ ഫാക്ടറിപ്പടി മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് പൂർണമായും തകർന്നനിലയിലാണ്. റോഡിന്റെ പലഭാഗങ്ങളും തകർന്ന് വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പാതിവാണ്. മഴക്കാലമായാൽ റോഡുകൾ തോടാവുകയും റോഡിലെ ഗട്ടറുകളിൽ വെള്ളംകെട്ടികിടന്ന് റോഡിലൂടെ യാത്രചെയ്യുന്ന യാത്രക്കാരുടെ നടുവൊടിയുന്ന സ്ഥിതിയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും 20ലക്ഷം രൂപ അനുവദിച്ച് റോഡിലെ കുഴികൾ അടച്ചെങ്കിലും മെയിന്റനൻസ് തീരും മുന്നേ ടാറിംഗ് ഇളകി വീണ്ടും പഴയപടിയായി. ജനപ്രതിനിധികളോട് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.