08-kottaman-para-road
കോട്ടമൺപാറ റോഡിന്റെ സംരക്ഷണഭിത്തി പണിതീരാതെ പാതിവഴിയിൽ നിലച്ചിരിക്കുന്നു

ചിറ്റാർ : സീതത്തോട് - കോട്ടമൺപാറ റോഡിന്റെ വീതികൂട്ടലും സംരക്ഷണഭിത്തി നിർമ്മാണവും നിറുത്തിവച്ചിട്ട് ഒരുമാസമായി . 2.45കോടി രൂപ ചെലവിൽ മാസങ്ങൾക്ക് മുമ്പാണ് പണി തുടങ്ങിയത്. കോട്ടമൺപാറ- വാവുങ്കൽപടിയിലുള്ള കെട്ടിന്റെ പണി പാതിവഴിയിലാക്കി നിറുത്തിവച്ചിരിക്കുകയാണ്. ഇവിടം മണ്ണിട്ട് നികത്താത്തതിനാൽ വലിയകുഴിയാണുള്ളത്. പണിക്കെത്തിച്ച മെറ്റിൽ റോഡിലേക്ക് നിരന്നുകിടക്കുന്നത് മൂലം ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.