ചിറ്റാർ :ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ഇന്ന് വൈകിട്ട് 4ന് ഘോഷയാത്ര ചിറ്റാർ ഈട്ടിച്ചുവട് ഗുരുമന്ദിരത്തിൽ ആരംഭിച്ച് ചിറ്റാർ ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.
ചുറ്റമ്പല,ചുറ്റുമതിൽ സമർപ്പണവും പൊതുസമ്മേളനവും 10ന് നടക്കും. പ്രസിഡന്റ് ആലുമ്മൂട്ടിൽ എ.ആർ.വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ചുറ്റമ്പല സമർപ്പണം നടത്തും. അഡ്വ. അടൂർ പ്രകാശ് എം.പി ചുറ്റുമതിൽ സമർപ്പണം നടത്തും. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ജി മുരളീധരൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും.