വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. 15 ന് ആറാട്ടോടെ സമാപിക്കും. 14 വരെ എല്ലാ ദിവസവും രാവിലെ പത്തിന് നവകം, ശ്രീഭൂതബലി, വൈകിട്ട് ആറിന് കാഴ്ചശ്രീബലി എന്നിവ ഉണ്ടാകും. 14 ന് രാത്രി 11.45 ന് പള്ളിവേട്ട . 15ന് വൈകിട്ട് 3.30 ന് ആറാട്ട് ഘോഷയാത്ര പുറപ്പെട്ടും. ആറിനാണ് ആറാട്ട്. തുടർന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തി കൊടിയിറക്കും.