തിരുവല്ല: ഇന്ധന, പാചകവാതക വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി തിരുവല്ല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫീസ് ധർണ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി.പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.ഋഷികേശൻ, ശാരദാ നാണുക്കുട്ടൻ, പ്രകാശ് കവിയൂർ, കെ.എം.മോഹനചന്ദ്രൻ, എം.എം.മാത്യു,കെ.പി. സാബു,എസ്. നാരായണസ്വാമി, സി.പി.ശാമുവേൽ,പി.എസ്. ഗോപകുമാരനുണ്ണി, രവി.പി,ഓമനക്കുട്ടൻ കവിയൂർ എന്നിവർ എന്നിവർ സംസാരിച്ചു.