തിരുവല്ല: തിരുവല്ല – മല്ലപ്പള്ളി റോഡിൽ ബഥേൽപടി മുതൽ ചുമത്ര വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 11 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങൾ അനുബന്ധപാത സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ അറിയിച്ചു.