പന്തളം: പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ നഗരസഭാ ഭരണ സമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ .എസ് പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു. എം.കെ മുരളീധരൻ ,എ.രാമൻ, കെ .എൻ അച്യുതൻ, കെ. വി ജൂബൻ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവച്ച പ്രവർത്തകരെ പൊലീസ് അറസ്റ്രുചെയ്തുനീക്കി.