വയലത്തല: ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക ഉത്സവം നാളെ നടക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 8ന് തന്ത്രി കിഴക്കേ പുല്ലാംവഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മരുതൂർക്കുളങ്ങര ചെങ്ങള്ളിൽ ശ്യാം നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നവകം, 9.30ന് പറവഴിപാട് സ്വീകരണം, 11.30ന് അന്നദാനം.