തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കഴുപ്പിൽ കോളനിയിൽ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ പ്രചാരണം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. 133 -ാം ബൂത്ത് പ്രസിഡന്റ് ജെസി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുന്ധതി അശോക്, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, കൗൺസിലർ ശോഭാവിനു, ബിനു വി.ഈപ്പൻ,ക്രിസ്റ്റഫർ ഫിലിപ്പ്, മിനിമോൾ ജോസ്, ഏലിയാമ്മ തോമസ്, സന്ദീപ് തോമസ്, റോയ് വർഗീസ്, സിബിച്ചൻ, ജെസി ചെറിയാൻ, ഷാജി പതിനാലിൽ, പത്മനാഭൻ, കെ.ആർ. ഭാസി, സോണി ഇടിഞ്ഞില്ലം, സാബു വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.