1
പ്രതികൾ ...

അടൂർ :കൈതക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവദിവസമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് പ്രതികളെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. പള്ളിക്കൽ ചെറുകുന്നം ആനയടി സ്വദേശികളായ സജിൻ ഭവനം വീട്ടിൽ സജിൻ (31), നിഖിതാലയം വീട്ടിൽ നിഖിൽ (24), ലാലി ഭവനം ലിബു (35) എന്നിവരാണ് പിടിയിലായത്. കൈതക്കൽ കാർത്തികയിൽ അനിൽകുമാറിനും സഹോദരൻ അഭിലാഷിനുമാണ് അക്രമണത്തിൽ പരിക്കേറ്റത്. രണ്ടിന് രാത്രി 11 നാണ് സംഭവം. അനിൽകുമാർ അംഗമായ ഭഗവതിപ്പടി കരയുടെ മേളത്തിൽ പ്രതികൾ പ്രശ്നമുണ്ടാക്കിയത് അഭിലാഷ് ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിൽ എട്ടുപേർ ചേർന്ന് മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറ‌ഞ്ഞു. ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ടി .ഡി. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മനീഷ്, എ.എസ്.ഐ ബിജു, സി. പി.ഒ സൂരജ് എന്നിവരുംഅന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.