പന്തളം : ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ് (ബി.എം.എസ്) പന്തളം യൂണിറ്റ് സമ്മേളനം ജില്ലാ ട്രഷറർ ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ്. പ്രസിഡന്റ് വി.എസ്.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. പ്രമോദ്, ജില്ലാ വൈസ് പ്രസിഡന്റ് ജി. ഹരിപ്രസാദ്, യൂണിറ്റ് സെക്രട്ടറി ആർ. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആർ. സുധീഷ് കുമാർ ( പ്രസിഡന്റ്) , ജി.കൃഷ്ണകുമാർ, എസ്. ബീനാമോൾ (വൈസ് പ്രസിഡന്റുമാർ), ജി.ഹരിപ്രസാദ് (സെക്രട്ടറി), ടി. ജ്യോതിഷ് കുമാർ, ജി. ഗീത (ജോ. സെക്രട്ടറിമാർ), ടി.ആർ ബിജു (ട്രഷറർ).