sammelanam
സി.പി.ഐ നെടുമ്പ്രം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അപ്പർകുട്ടനാടിനായി സുസ്ഥിര പ്രളയാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് സി.പി.ഐ നെടുമ്പ്രം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി കോമളകുമാരി,​ അഡ്വ. കെ.ജി രതീഷ് കുമാർ, അരുൺ കെ.എസ് മണ്ണടി, ശശി പി.നായർ, പ്രേംജിത് പരുമല, പി.എസ്. റജി, പി.റ്റി ലാലൻ, സാബു ചാത്തമല, ബാബു കല്ലുങ്കൽ, സന്തോഷ് പണിക്കർ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി റ്റി.സി കോമളകുമാരിയെയും അസി.സെക്രട്ടറിയായി ബാബു കല്ലുങ്കലിനെയും തിരഞ്ഞെടുത്തു.