പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്.സുനിൽ നിരാശ്രയർക്ക് പണിതുനൽകുന്ന 243 -ാമത് സ്‌നേഹഭവനം കടമ്പനാട് മാനാമ്പുഴമുറി രാജേഷ് ഭവനത്തിൽ ശ്രീജാ രാജേഷിന് നൽകി. ഐപ് തോമസിന്റേയും ഭാര്യ അൻസു ഐപ്പിന്റേയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്.താക്കോൽ ദാനവും ഉദ്ഘാടനവും ഐപ് തോമസ്, അൻസു ഐപ് എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാജൻ നാട്ടുശേരി, അനില. എസ്, കെ.പി ജയലാൽ, വി.ടി തോമസ് എന്നിവർ സംസാരിച്ചു.