കോന്നി: എസ്‌. എൻ.ഡി.പി യോഗം 175 -ാം മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം, ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പുനഃപ്രതിഷ്ഠാ വാർഷികവും ചതയമഹോത്സവവും 24 , 25 , 26 തീയതികളിൽ നടക്കും. 24 ന് രാവിലെ 6 ന് ഗുരുപൂജ, 6.30 ന് മധു ശാന്തിയുടെ കാർമ്മികത്വത്തിൽ ശാന്തിഹവനം, 9 ന് ശാഖാ പ്രസിഡന്റ് വി.പി. സലിംകുമാർ പതാകയുയർത്തും. 9. 30 ന് ഗുരുദേവ കൃതികളുടെ ആലാപന മത്സരം, 1 .30ന് കായിക മത്സരങ്ങൾ, 4 ന് സർവൈശ്വര്യപൂജ, വൈകിട്ട് 6. 30 ന് ഗുരുപൂജ. 7 ന് കുട്ടികളുടെ കലാപരിപാടികൾ, 25 ന് രാവിലെ 6 ന് ഗുരുപൂജ, 6.30 ന് ശാന്തിഹവനം, 8 ന് കലാകായിക മത്സരങ്ങൾ. വൈകിട്ട് 6.30 ന് ഗുരുപൂജ, 7 ന് മാതൃസമ്മേളനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്‌. അയ്യർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് പ്രസന്ന സുജാതൻ അദ്ധ്യക്ഷത വഹിക്കും. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജ്യോതിശ്രീ, മേഴ്‌സി ജോബി, വനിതാസംഘം സെക്രട്ടറി മഞ്ജു ബിനു, വൈസ് പ്രസിഡന്റ് ആശാ സജി, ട്രഷറർ ബീജ സനിൽ എന്നിവർ സംസാരിക്കും. രാത്രി 8 ന് തിരുവാതിര, 8 .30 ന് നാടകം, 26 ന് രാവിലെ 6 ന് ഗുരുപൂജ, 6. 30 ന് മഹാഗണപതിഹോമം, 7 ന് മഹാശാന്തിഹവനം, 8. 30 ന് തന്ത്രി ശ്രീനാരായണ പ്രസാദിന്റെ കാർമ്മികത്വത്തിൽ കലശപൂജ, 10 ന് കലശാഭിഷേകം, 1 ന് സമൂഹസദ്യ, 3. 30 ന് ശിങ്കാരിമേളം, 4 . 45 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാന്ദ സ്വാമിയെ പൂർണ്ണകുഭം നൽകി സ്വീകരിക്കും.5 ന് സച്ചിദാന്ദ സ്വാമിയുടെ ആത്മീയ പ്രഭാഷണം, വൈകിട്ട് 6 .30 ന് ഗുരുപൂജ. 7 ന് സാംസ്‌കാരിക സമ്മേളനം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി. സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ശശികുമാർ കായംകുളം മുഖ്യ പ്രഭാഷണം നടത്തും. എസ്‌. എൻ.ഡി.പി യോഗം അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ, ചെയർമാൻ മനോജ്..എസ്‌, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം അഡ്വ. കെ.എൻ. സത്യാനന്ദപണിക്കർ, യുണിയൻ കമ്മിറ്റി അംഗം ഡോ. കെ.പി.വിശ്വനാഥൻ, ശാഖ സെക്രട്ടറി അഡ്വ. കെ.അനിൽ, ഉത്സവകമ്മിറ്റി കൺവീനർ അനിൽ കടമരത്തുംവിള എന്നിവർ സംസാരിക്കും. 9. 30 ന് ഗാനമേള.