ചെങ്ങന്നൂർ:കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ കേരള എൻട്രൻസ് പരീക്ഷയുടെ ഹെൽപ് ഡെസ്‌ക് കോളേജിൽ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ സൗജന്യസേവനം ലഭിക്കും. ഹെൽപ് ഡെസ്‌കിന്റെ സേവനം ആവശ്യമായി വരുന്നവർ കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447041218