health

ചെങ്ങന്നൂർ: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർ വൈസർ കെ.ആറു ക്ലാസ് നയിച്ചു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺമാരായ രാധാഭായി സ്വർണ്ണമ്മ, ബി.ഡി.ഒ ബീന.എസ്, ജോയി​ന്റ് ബി.ഡി.ഒ വിനീത, ഹെൽത്ത് സൂപ്പർവൈസർ ബിജു താഹ തുടങ്ങിയവർ പങ്കെടുത്തു.