കോന്നി: കലഞ്ഞൂർ മഹദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് ഇന്ന് ആറാട്ട് നടക്കും. രാവിലെ 8 ന് നാദസ്വര കച്ചേരി, 10 ന് ആറാട്ടുബലി, കൊടിയിറക്ക്. 10.30 ന് ആറാട്ട് ഉത്സവത്തിന്‌ തിടമ്പേറ്റാനെത്തുന്ന ഗജവീരന്മാർക്ക് സ്വീകരണം. 11 ന് ആനയൂട്ട്, 4 ന് ആറാട്ട് ഘോഷയാത്ര, ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിൽ അൻപതിൽപരം കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 6 ന് നാദസ്വര കച്ചേരി, 7 ന് ആറാട്ടുവരവ്, സേവ, വലിയകാണിക്ക, അൻപൊലി, 10. 30 ന് ഗാനമേള.