അടൂർ: ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാര്യ മരിച്ചു. പന്തളം കുരമ്പാല മാവരപ്പാറ പ്ലാവിളയിൽ കിഴക്കേപ്പുരയിൽ ലീലാമ്മ(49) ആണ് മരിച്ചത്. ഭർത്താവ് രാജു വർഗീസ്(50) ന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 7.40-ന് അടൂർ ഭരണിക്കാവ് റോഡിൽ വെള്ളക്കുളങ്ങരയിലാണ് അപകടം. തോന്നല്ലൂർ പ്രോമ്റ്റ് മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ. രാജു പന്തളം മെഡിക്കൽ മിഷൻഭാഗത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്.കടമ്പനാട് മാഞ്ഞാലിയിലുള്ള ലീലാമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ബസ് കൊല്ലം ഭാഗത്തു നിന്ന് അടൂരിലേക്ക് വരികയായിരുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.മക്കൾ: ക്രിസ്റ്റോ, ക്രിസ്റ്റി.