പത്തനംതിട്ട: കേരളാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കേരളാ ഒളിമ്പിക് ഗെയിംസിനു മന്നോടിയായി മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം നല്കും. കായിക കേരളത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളാകും ഫോട്ടോ വണ്ടിയിൽ ക്രമീകരിക്കുക. സംഘാടകസമിതി യോഗം മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ്ബാബു, പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.പ്രസന്നകുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റ് തോമസ് മാത്യു,സി.ഡി.ജയൻ എന്നിവർ പങ്കെടുത്തു. നടത്തിപ്പിനായി പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം രക്ഷാധികാരിയായ സമിതിയെ തിരഞ്ഞെടുത്തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു (ചെയർമാൻ),പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ (വർക്കിംഗ് ചെയർമാൻ),സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ (ജനറൽ കൺവീനർ),ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.പ്രസന്നകുമാർ (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. പ്രാദേശിക സംഘാടകസമിതി യോഗം ഏപ്രിൽ ഒൻപതിന് വൈകുന്നേരം നാലിന് തിരുവല്ലയിൽ ചേരും.