പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 2017, 18,19 വർഷങ്ങളിലെ ദേശീയ, അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കായിക താരങ്ങൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. കൂടുതൽ തുകയുടെ അവാർഡ് വാങ്ങിയ അഭിജിത്ത് അമൽരാജിന് 2,80,000 രൂപയുടെ ചെക്ക് കൈമാറി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രൻ നായർ എസ്. അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.റജിനോൾഡ് വർഗീസ് ,പി.ആർ.ഗിരീഷ്, ആർ.പ്രസന്നകുമാർ, സി.എൻ.രാജേഷ്, ബിജുരാജ്, റോബിൻ വിളവിനാൽ, വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു.