alit
ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ ദളിക് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ദളിത് പിന്നാക്ക വിഭാഗങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നതായി കെ.പി.സി.സി അംഗം പി. മോഹൻരാജ് പറഞ്ഞു. ദളിത് പിന്നാക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാർ അവഗണനയ്ക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, റനീസ് മുഹമ്മദ്, കെ. ലാലു, കെ.എൻ. രാജൻ, വി.റ്റി പ്രസാദ്, കെ.എൻ മനോജ്, സി.വി. ശാന്തകുമാർ, സുജാത നടരാജൻ, ടി.എസ് വിജയകുമാർ, സാനു തുവയൂർ, എം.പി രാജു, രാജേന്ദ്ര പ്രസാദ് പന്തളം, ജി. ജോഗീന്ദർ, അജേഷ് അങ്ങാടിക്കൽ, കൊടുമൺ പ്രഭാകരൻ, പി.എസ് ആശ, സൂരജ് മന്മഥൻ തുടങ്ങിയർ സംസാരിച്ചു.