അടൂർ : ജില്ലാശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 18 മുതൽ മേയ് 16 വരെ അടൂർ ഗവ. യു.പി സ്‌കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിജയിപ്പിക്കുന്നത് സംഘാടകസമിതി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി നായർ ,​ അടൂർ നഗരസഭ ചെയർമാൻ ഡി. സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ആർ. ഭാസ്‌കരൻ നായർ, എം.എസ്. ജോൺ, ജയകൃഷ്ണൻ പള്ളിക്കൽ, വനിത ശിശുവികസന ഓഫീസർ പി.എസ്. തസ്നിം എന്നിവർ സംസാരിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9400063953, 9645374919