കോന്നി: എസ്‌.എൻ.ഡി.പി യോഗം 4677-ാം നമ്പർ കുമ്മണ്ണൂർ ശാഖയിലെ 4091 -ാം നമ്പർ വനിതാസംഘം യൂണിറ്റിന്റെ പൊതുയോഗം 10 ന് നടക്കും. വനിതാസംഘം യുണിറ്റ് പ്രസിഡന്റ് സുജാത സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, യുണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, മൈക്രോഫിൻസ് യുണിയൻ കോ ഓഡിനേറ്റർ കെ.ആർ സലീലനാഥ്‌, ശാഖ പ്രസിഡന്റ് പി.ശോഭന, വനിതാ സംഘം യുണിറ്റ് സെക്രട്ടറി നിഷ സനൽ തുടങ്ങിയവർ സംസാരിക്കും.