
പത്തനംതിട്ട : അദ്ധ്യയനവർഷം പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പ് പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം നാലു വരെയും റാന്നി വൈക്കം ഗവ യു.പി സ്‌കൂളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും ജാതി, വരുമാനം, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോൺ : 04735227703.